കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കി, വിദ്യാര്‍ഥിക്ക് കാര്‍ 'യാത്ര'; റെയില്‍വേയുടെ സഹായഹസ്തം- വീഡിയോ 

കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങുമായിരുന്ന വിദ്യാര്‍ഥിക്ക് റെയില്‍വേയുടെ സഹായഹസ്തം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങുമായിരുന്ന വിദ്യാര്‍ഥിക്ക് റെയില്‍വേയുടെ സഹായഹസ്തം. എത്തേണ്ട സ്ഥലത്തേക്ക് വിദ്യാര്‍ഥിക്ക് കാര്‍ ഏര്‍പ്പെടുത്തി നല്‍കിയാണ് റെയില്‍വേ ജീവനക്കാര്‍ മാതൃകയായത്.

ഗുജറാത്തിലാണ് സംഭവം. ഏക്ത നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദരയിലേക്ക് യാത്ര ചെയ്യുന്നതിനാണ് ഐഐടി മദ്രാസ് വിദ്യാര്‍ഥി ട്രെയിന്‍ ബുക്ക് ചെയ്തത്. ഗുജറാത്തിലെ കനത്തമഴയെ തുടര്‍ന്ന് ബുക്ക് ചെയ്ത ട്രെയിന്‍ റെയില്‍വേ റദ്ദാക്കി. പാളങ്ങള്‍ ഒലിച്ചുപോയതിനെ തുടര്‍ന്നായിരുന്നു റെയില്‍വേയുടെ നടപടി.

ഇതോടെ വഡോദരയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തേണ്ട വിദ്യാര്‍ഥിക്ക് യാത്ര മുടങ്ങുമെന്ന അവസ്ഥയായി. ഈസമയത്താണ് ഏക്ത നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വഡോദര റെയില്‍വേ സ്‌റ്റേഷനിലേക്ക് റെയില്‍വേ ജീവനക്കാര്‍ ടാക്‌സി ഏര്‍പ്പെടുത്തി നല്‍കിയത്. രണ്ടുമണിക്കൂര്‍ യാത്രയ്ക്കാണ് കാര്‍ വിളിച്ചുനല്‍കിയത്. 

റെയില്‍വേ ജീവനക്കാരുടെ സഹായം കൊണ്ട് വഡോദരയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിന്‍ കിട്ടിയതായി വിദ്യാര്‍ഥി സത്യം ഗാദ് വി പറയുന്നു. റെയില്‍വേ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന്റെ തെളിവാണിതെന്നും വിദ്യാര്‍ഥി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com