മക്കളോ കരിയറോ? ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ അമ്മയോട് ആവശ്യപ്പെടരുത്: ബോംബെ ഹൈക്കോടതി 

കരിയറിനും കുട്ടികൾക്കും ഇടയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാൻ അമ്മയെ നിർബന്ധിക്കരുതെന്ന് ബോംബെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: കരിയറിനും കുട്ടികൾക്കും ഇടയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാൻ അമ്മയെ നിർബന്ധിക്കരുതെന്ന് ബോംബെ ഹൈക്കോടതി. മകളുമായി വിദേശത്തേക്ക് മാറി താമസിക്കാനുള്ള അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദാക്കിയാണ് ബോംബെ ഹൈക്കോടതിയുടെ പരാമർശം.

ജസ്റ്റിസ് ഭാരതി ദാംഗ്രെയുടേതാണ് വിധി. 2015 മുതൽ ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് എഞ്ചിനിയറായ സ്ത്രീ.  ഒമ്പതുവയസുള്ള മകളുമായാണ് ഇവർ താമസിക്കുന്നത്. പൂനെയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് കമ്പനി പോളണ്ടിലേക്ക് പ്രൊമോഷൻ നൽകി. എന്നാൽ കുട്ടിയെ പോളണ്ടിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ഭർത്താവാണ് കുടുംബകോടതിയെ സമീപിച്ചു.

മകളെ തന്നിൽ നിന്നും അകറ്റാനാണ് ഭാര്യയുടെ ശ്രമം എന്ന് ഭർത്താവ് കോടതിയിൽ വാദിച്ചു. പോളണ്ടിന് സമീപം നടക്കുന്ന റഷ്യ- യുക്രൈൻ യുദ്ധം കുഞ്ഞിന്റെ സുരക്ഷയെ ബാധിക്കുമെന്ന വാദവും ഭർത്താവ് കോടതിയിൽ ഉന്നയിച്ചു. ഭർത്താവിന് അനുകൂലമായാണ് കുടുംബകോടതി  വിധി വന്നത്. 

കുടുംബകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി പിതാവിനെ കാണുന്നതിൽ നിന്ന് കുഞ്ഞിനെ തടയരുതെന്നും ഉത്തരവിട്ടു. അവധിക്കാലത്ത് മകളോടൊപ്പം ഇന്ത്യയിലേക്ക് വരണമെന്നും യുവതിക്ക് നിർദേശം നൽകി. ഇത്രയും കാലം ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് യുവതി ഒറ്റയ്ക്കാണ് കുട്ടിയെ വളർത്തിയത്. കോടതിക്ക് ഒരു അമ്മയ്ക്ക് തൊഴിൽ സാധ്യതകൾ നിരസിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഈ അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com