പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി; ഓ​ഗസ്റ്റ് 15ന് സ്‌കൂളുകളടക്കം തുറക്കുമെന്ന് യു പി സർക്കാർ 

ശുചിത്വ പ്രവർത്തനങ്ങൾ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കിയിരിക്കുന്നത്
Published on

ലഖ്‌നൗ: ഓ​ഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി ഉത്തർപ്രദേശ് സർക്കാർ. ശുചിത്വ പ്രവർത്തനങ്ങൾ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കിയിരിക്കുന്നത്. സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, സർക്കാർ, സർക്കാരിതരസ്ഥാപനങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയവയെല്ലാം ഇനി സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവർത്തിക്കും. 

‌സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡി എസ് മിശ്ര അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com