കള്ളക്കുറിച്ചി പ്രതിഷേധം/പിടിഐ
കള്ളക്കുറിച്ചി പ്രതിഷേധം/പിടിഐ

സംഘര്‍ഷം അടങ്ങാതെ കള്ളക്കുറിച്ചി; നിരോധനാജ്ഞ, സ്വകാര്യ സ്‌കൂളുകള്‍ തുറക്കില്ല

ജൂലൈ 31വരെയാണ് കള്ളക്കുറിച്ചി താലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്
Published on

കള്ളക്കുറിച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 31വരെയാണ് കള്ളക്കുറിച്ചി താലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രിവൈകിയും പ്രദേശത്ത് നാട്ടുകാര്‍ സംഘടിച്ചു നില്‍ക്കുകയാണ്. നാളെ തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളുകള്‍ തുറക്കില്ലെന്ന് തമിഴ്‌നാട് മെട്രിക്കുലേഷന്‍ ആന്റ് സിബിഎസ്ഇ സ്‌കൂള്‍സ് അസോസിയേഷന്‍ അറിയിച്ചു. 

പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടമാണ് വരുത്തിയത്. 30 സ്‌കൂള്‍ ബസുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. സ്‌കൂള്‍ കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു. 

കഴിഞ്ഞ ദിവസമാണ് രണ്ട് അധ്യാപകര്‍ തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി സ്വാകാര്യ സ്‌കൂളിലെ ഹോസ്റ്റല്‍ കെട്ടിടടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇന്നലെ മരിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം ആളിപ്പടരുകയായിരുന്നു. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com