റണ്‍വേയില്‍ തെരുവുനായ; ഗോ ഫസ്റ്റിന്റെ വിമാനം പുറപ്പെടാന്‍ വൈകി, മൂന്നാമത്തെ സംഭവം 

സ്വകാര്യ വിമാന കമ്പനിയായ ഗോ ഫസ്റ്റുമായി ബന്ധപ്പെട്ട് ഇന്ന് മറ്റൊരു സംഭവം കൂടി
ഗോ ഫസ്റ്റ്, ട്വിറ്റര്‍
ഗോ ഫസ്റ്റ്, ട്വിറ്റര്‍

ന്യൂഡല്‍ഹി: സ്വകാര്യ വിമാന കമ്പനിയായ ഗോ ഫസ്റ്റുമായി ബന്ധപ്പെട്ട് ഇന്ന് മറ്റൊരു സംഭവം കൂടി. റണ്‍വേയില്‍ തെരുവുനായയെ കണ്ടതിനെ തുടര്‍ന്ന് ലേ- ഡല്‍ഹി വിമാനം വൈകി. 

ഗോ ഫസ്റ്റിന്റെ ജി എട്ട്- 226 വിമാനമാണ് പുറപ്പെടാന്‍ വൈകിയത്. റണ്‍വേയില്‍ തെരുവുനായയെ കണ്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫ് വൈകിയതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഗോ ഫസ്റ്റിന്റെ രണ്ട് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയിരുന്നു. മുംബൈ-ലേ, ശ്രീനഗര്‍ -ഡല്‍ഹി വിമാനങ്ങളിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.

എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോ ഫസ്റ്റിന്റെ മുബൈ- ലേ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. രണ്ടാമത്തെ എന്‍ജിനിലാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശ്രീനഗര്‍ -ഡല്‍ഹി വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രാമധ്യേ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. സംഭവം അന്വേഷിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. 

അടുത്തിടെ യാത്രാമധ്യേ വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ വിമാന കമ്പനികളുടെ ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത യോഗം സംഘടിപ്പിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com