സോണിയ ​ഗാന്ധി ഇഡിക്കു മുന്നിൽ; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ, പ്രവർത്തകർക്ക്  പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 08:59 AM  |  

Last Updated: 21st July 2022 09:03 AM  |   A+A-   |  

Sonia_Gandhi_appears_before_ED

സോണിയ ​ഗാന്ധി ഇഡിക്കു മുന്നിൽ ഹാജരാകുന്നതിനെ തുടർന്ന് എഐസിസി ആസ്ഥാനത്തേക്കുള്ള റോഡ് പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചപ്പോൾ/ എഎൻഐ

 

‍ന്യൂഡൽഹി; കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രവർത്തകർക്ക്  പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു.  എഐസിസി ആസ്ഥാനത്തേക്കുള്ള റോഡ് പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. 

മുതിർന്ന കോൺഗ്രസ് നേതാക്കൾ രാവിലെ എഐസിസി ഓഫീസിലെത്തി സോണിയയെ അനുഗമിക്കും. എംപിമാർ ഈ സമയം പാർലമെന്റിലും പ്രതിഷേധിക്കും. മറ്റു പ്രതിപക്ഷ പാർട്ടികളോട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോൺഗ്രസ് അഭ്യർഥിച്ചിട്ടുണ്ട്. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു. നേരത്തെ രാഹുൽ ​ഗാന്ധിക്കു മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. 

രാജ്യമാകെ വിഷയം മുൻ നി‍ർത്തി വൻ പ്രതിഷേധത്തിനും കോൺഗ്രസ് തയ്യാറെടുക്കുന്നുണ്ട്. മറ്റന്നാൾ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇരുനൂറ്റി അന്‍പതോളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. 

ദില്ലി: സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. പ്രവർത്തകർക്ക്  പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു.