പാവപ്പെട്ടവരെ സഹായിക്കൂ; സര്‍ക്കാരിന് 600 കോടിയുടെ സ്വത്തുവകകള്‍ സംഭാവന ചെയ്ത് ഡോക്ടര്‍

25 വര്‍ഷം മുമ്പാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: പാവപ്പെട്ടവരെ സഹായിക്കുന്നതിനായി തന്റെ സമ്പാദ്യമെല്ലാം സര്‍ക്കാരിന് വിട്ടുനല്‍കി ഒരു ഡോക്ടര്‍. മൊറാദബാദ് സ്വദേശിയായ ഡോക്ടര്‍ അരവിന്ദ് ഗോയലാണ് 600 കോടി രൂപ വിലവരുന്ന തന്റെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സംഭാവന ചെയ്തത്.

കഴിഞ്ഞ അന്‍പതുവര്‍ഷമായി ഇയാള്‍ ഡോക്ടറായി സേവനമനുഷ്ടിച്ച് വരികയാണ്. 25 വര്‍ഷം മുമ്പാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് മൊറാദബാദിലെ 50 ഗ്രാമങ്ങള്‍ ദത്തെടുത്ത് ജനങ്ങള്‍ സൗജന്യസേവനങ്ങള്‍ നല്‍കിയിരുന്നു, സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യവിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കിയതോടൊപ്പം ഇവരെ സൗജന്യമായി ചികിത്സിക്കുകയും ചെയ്തിരുന്നു.

ഇദ്ദേഹത്തിന്റെ സേവന സന്നദ്ധത കണക്കിലെടുത്ത് മുന്‍ രാഷ്ട്രപതിമാരായ രാംനാഥ് കോവിന്ദ്, പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍, എപിജെ അബ്ദുള്‍ കലാം എന്നിവര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. രേണു ഗോയലാണ് ഭാര്യ. കൂടാതെ രണ്ട് ആണ്‍കുട്ടികളും ഒരു മകളും ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com