ട്രക്ക് കയറി എട്ടു മാസം ഗർഭിണിയായ യുവതി മരിച്ചു; ഗർഭപാത്രം പൊട്ടി കുഞ്ഞ് ജീവനോടെ പുറത്തുവന്നു 

കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആഗ്ര: എട്ടു മാസം ഗർഭിണിയായ യുവതി ട്രക്ക് കയറി മരിച്ചു. അപകടത്തെ തുടർന്ന് കുഞ്ഞ് പുറത്തുവന്നു. ആഗ്രയിലെ ഫിറോസാബാദിൽ ഭർത്താവിനൊപ്പം ബൈക്കിൽ പോയ കാമിനി (26) എന്ന യുവതിയാണ് മരിച്ചത്. 

ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് സംഭവം. കോട്‌ല ഫാരിഹയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയായിരുന്നു കാമിനിയും ഭർത്താവ് രാമുവും. എതിർദിശയിൽനിന്നു വന്ന കാറിൽ ഇടിക്കാതിരിക്കാൻ രാമു ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ബൈക്കിൽനിന്നു താഴെ വീണ കാമിനിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. ഗർഭപാത്രം പൊട്ടി കുഞ്ഞ് ജീവനോടെ പുറത്തുവന്നു. 

പെൺകുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞ് പാൽ കുടിക്കുന്നുണ്ടെന്നും അപകടത്തിൽ പൊക്കിൾക്കൊടി ഞെരുങ്ങി വയറിന് താഴെ  ചെറിയ പരിക്കുണ്ടെന്നും ഫിറോബാദ് മെഡിക്കൽ കോളജിലെ ശിശുവിഭാ​ഗം മേധാവി അറിയിച്ചു. സിസിടിവി ക്യാമറകൾ പരിശോധിക്കുകയാണെന്നും രാമുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com