പുണ്യനദിയില്‍ നിന്ന് വെള്ളം കുടിച്ചു, പിന്നാലെ അണുബാധ; പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രിയില്‍

ചൊവ്വാഴ്ച രാത്രിയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാലാണ് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സതേടിയത്
കാളിബേയിമില്‍ നിന്ന് വെള്ളം കുടിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി/ഫോട്ടോ: ട്വിറ്റര്‍
കാളിബേയിമില്‍ നിന്ന് വെള്ളം കുടിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി/ഫോട്ടോ: ട്വിറ്റര്‍


ചണ്ഡീഗഢ്‌: പുണ്യനദിയെന്ന വിശേഷണമുള്ള കാളിബേയിമിലെ വെള്ളം കുടിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെത്തുടർന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ചൊവ്വാഴ്ച രാത്രിയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാലാണ് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സതേടിയത്. ചണ്ഡീഗഢിലെ ഔദ്യോഗിക വസതിയിൽ നിന്ന് വിമാന മാർഗമാണ് അദ്ദേഹത്തെ ഡൽഹിയിൽ എത്തിച്ചത്. 

അണുബാധ കണ്ടെത്തിയതോടെ ആശുപത്രിയിലെ വിദ​ഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഭ​ഗവന്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഭഗവന്ത് മന്നിനെ ബുധനാഴ്ച ആശുപത്രിയില്‍ എത്തി കണ്ടിരുന്നു.

കാളിബേയിം വൃത്തിയാക്കിയതിന്റെ 22-ാം വാർഷികത്തോടനുബന്ധിച്ചാണ് ഞായറാഴ്ച മാൻ സുൽത്താൻപുർ ലോധിയിലെത്തിയത്. കാളിബേയിമിലെ വെള്ളം ശുദ്ധമാണെന്ന് കാണിക്കാനാണ് മുഖ്യമന്ത്രി നദിയിൽ നിന്ന് നേരിട്ട് വെള്ളമെടുത്ത് കുടിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com