പാര്‍ട്ടിയെ തള്ളി മുര്‍മുവിന് പിന്തുണ;   ക്രോസ് വോട്ട് ചെയ്തത് 120 എംഎല്‍എമാര്‍, 17 എംപിമാര്‍

കേരളത്തില്‍ നിയമസഭാംഗത്വമുള്ള ഒരു പാര്‍ട്ടിയും മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വോട്ടെണ്ണിയപ്പോള്‍ ഒരാള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തതായി വ്യക്തമായി
ദ്രൗപതി മുര്‍മു/ പിടിഐ
ദ്രൗപതി മുര്‍മു/ പിടിഐ

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ദേശം തള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തത് 120ലേറെ എംഎല്‍എമാര്‍. പതിനേഴ് എംപിമാരും സ്വന്തം പാര്‍ട്ടിയെ തള്ളി മുര്‍മുവിനെ പിന്തുണച്ചു. 

തെരഞ്ഞെടുപ്പില്‍ മുര്‍മുവിന് ലഭിച്ചത് 6,76,803 മൂല്യം വരുന്ന വോട്ടാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 3,80,177 വോട്ടും ലഭിച്ചു. 

കോണ്‍ഗ്രസില്‍നിന്നാണ് കൂടുതല്‍ പേര്‍ ക്രോസ് വോട്ട് ചെയ്തത്. അസമില്‍നിന്ന് 22 എംഎല്‍എമാരും മധ്യപ്രദേശിലെ 19 എംഎല്‍എമാരും മുര്‍മുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. മഹാരാഷ്ട്ര 16, യുപി 12 എന്നിങ്ങനെയാണ് ക്രോസ് വോട്ട് ചെയ്തവരുടെ എണ്ണം. ഗുജറാത്തിലെയും ഝാര്‍ഖണ്ഡിലെയും പത്ത് എംഎല്‍എമാര്‍ വീതം പാര്‍ട്ടിയെ തള്ളി മുര്‍മുവിനെ പിന്തുണച്ചു. ബിഹാര്‍, ഛത്തിസ്ഗഢ് (6), രാജസ്ഥാന്‍ (5), ഗോവ (4) എന്നിങ്ങനയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്കു ലഭിച്ച അധിക പി്ന്തുണ.

അസമില്‍ എന്‍ഡിഎയുടെ അംഗബലം 78 ആണെങ്കിലും മുര്‍മുവിന് കിട്ടിയത് 104 വോട്ടാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസിന് 63 അംഗങ്ങളുണ്ടെങ്കിലും യസ്വന്ത് സിന്‍ഹയ്ക്കു കിട്ടിയത് 57 വോട്ട്. ഗുജറാത്തിലെ ഒരേയൊരു എന്‍സിപി എംഎല്‍എയും മുര്‍മുവിനെ പിന്തുണച്ചു. മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എമാരും എന്‍ഡിഎ സ്ഥാനാര്‍ഥിയെയാണ് അനുകൂലിച്ചത്. 

കേരളത്തില്‍ നിയമസഭാംഗത്വമുള്ള ഒരു പാര്‍ട്ടിയും മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വോട്ടെണ്ണിയപ്പോള്‍ ഒരാള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തതായി വ്യക്തമായി. ഇത് ആരെന്ന് ഇനിയും വ്യ്ക്തമായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com