ഉയര്‍ന്ന ജോലി വാഗ്ദാനം; വിദേശവനിതകളെ എത്തിച്ച് പെണ്‍വാണിഭം; ദമ്പതികള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2022 10:58 AM  |  

Last Updated: 24th July 2022 11:05 AM  |   A+A-   |  

delhi_police_arrest_prostritution_case

അറസ്റ്റിലായ പ്രതികള്‍

 

ന്യൂഡല്‍ഹി: വിദേശവനിതകളെ എത്തിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍. സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറില്‍ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്, പത്ത് ഉസ്ബക്കിസ്ഥാന്‍ വനിതകളെ രക്ഷിച്ചതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ വിദേശികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിചിത്ര വീര്‍ പറഞ്ഞു. മുഹമ്മദ് അരൂപ് (34), ചന്ദേ സാഹിനി (30), അലി ഷെര്‍ തില്ലദേവ് (48), ജുമയേവ അസീസ (37), മെറെഡോബ് അഹമ്മദ് (48) എന്നിവരാണ് അറസ്റ്റിലായത്. ജുമയേവ അസീസ, മെറെഡോബ് അഹമ്മദ് എന്നിവര്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ പൗരന്‍മാരാണ്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് രാജ്യത്ത് തങ്ങാനുള്ള രേഖകള്‍ കൈവശമില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഘത്തിലെ മുഖ്യകണ്ണികളായ അസീസയും അഹമ്മദും ഭാര്യഭര്‍ത്താക്കന്‍മാരാണ്. അലി ഷെല്ലറാണ് ഇവര്‍ക്ക് വിദേശവനിതകളെ എത്തിച്ചുനല്‍കിതെന്നും പൊലീസ് പറയുന്നു. ഇവിടെ നല്ല ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് വിദേശവനിതകളെ ഇന്ത്യയിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ അസീസയ - അഹമ്മദ് ദമ്പതികള്‍ കൈമാറുകയായിരുന്നു. മാളവ്യ നഗറിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തയാള്‍ അഹമ്മദിന്റെ ഏജന്റാണെന്നും ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

'കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണം; ജന ക്ഷേമത്തിനായി പ്രവർത്തിക്കണം' - രാഷ്ട്രപതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ