ഫൈവ് ജി സ്‌പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നു

രാജ്യത്ത് നടക്കുന്ന ഫൈവ് ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നതായി കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ഫൈവ് ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നതായി കേന്ദ്രസര്‍ക്കാര്‍. നാലു റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ലേല തുക 1.45 ലക്ഷം കോടി കടന്നത്. അഞ്ചാമത്തെ റൗണ്ട് നാളെ നടക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസസ് എന്നി കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് ഒന്നോടെ സ്‌പെക്ട്രം ലേലം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ ഫൈവ് ജി സേവനം രാജ്യത്ത് നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. 700 മെഗാ ഹെര്‍ട്‌സിലും ലേലം നടന്നതായും മന്ത്രി പറഞ്ഞു.

4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 5ജി സ്പെക്ട്രം പരിധിയാണ് ലേലത്തിനുള്ളത്. രാവിലെ 10 മണിക്കാണ് ലേലം ആരംഭിച്ചത്. ആരംഭിച്ച ലേലം ആറ് മണി വരെ തുടരും.റേഡിയോ തരംഗങ്ങളുടെ ആവശ്യകത അനുസരിച്ചാവും ലേലം എത്ര ദിവസം നീണ്ട് നില്‍ക്കുമെന്ന് പറയാനാവുക.

600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com