ബിജെപി നേതാക്കളെ വിളിച്ച് പിന്തുണ തേടിയതിന് പിന്നാലെ മൊബൈല്‍ സിം പ്രവര്‍ത്തനരഹിതമായി; പരാതിയുമായി മാര്‍ഗരറ്റ് ആല്‍വ

ആരെയും വിളിക്കാനോ കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും ആല്‍വ പറഞ്ഞു
മാര്‍ഗരറ്റ് ആല്‍വ/ ഫയല്‍
മാര്‍ഗരറ്റ് ആല്‍വ/ ഫയല്‍

ന്യൂഡല്‍ഹി: ഭരണപക്ഷ എംപിമാരോട് വോട്ടു തേടിയതിന് പിന്നാലെ തന്റെ മൊബൈല്‍ സിം പ്രവര്‍ത്തനരഹിതമായെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. ആരെയും വിളിക്കാനോ കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും ആല്‍വ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മാര്‍ഗരറ്റ് ആല്‍വ ഇക്കാര്യം അറിയിച്ചത്. 

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മാര്‍ഗരറ്റ് ആല്‍വ വിവിധ എന്‍ഡിഎ മുഖ്യമന്ത്രിമാരെ വിളിച്ച് പിന്തുണയും സഹായവും തേടിയിയിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 

ഭരണപക്ഷ നേതാക്കളെ വിളിച്ചതിന് പിന്നാലെയാണ് തന്റെ സിം പ്രവര്‍ത്തനരഹിതമായതെന്ന് മാര്‍ഗരറ്റ് ആല്‍വ പരാതിയില്‍ പറയുന്നു. സിം പ്രവര്‍ത്തനസജ്ജമായാല്‍, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ കക്ഷികളിലെ നേതാക്കളെ ഇനി ബുദ്ധിമുട്ടിക്കില്ലെന്നും മാര്‍ഗരറ്റ് ആല്‍വ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com