മങ്കിപോക്‌സ്: വാക്‌സിന്‍ വികസിപ്പിക്കാന്‍ കേന്ദ്രം, താത്പര്യപത്രം ക്ഷണിച്ചു

മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് പത്തിനകം താത്പര്യപത്രം സമര്‍പ്പിക്കാനാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

രാജ്യത്ത് മങ്കിപോക്‌സ് കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. രോഗം നിര്‍ണയിക്കുന്നതിനുള്ള കിറ്റ് വികസിപ്പിക്കാന്‍ ഉല്‍പ്പാദകരോടും താത്പര്യപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ടുപേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കും അടക്കം രാജ്യത്ത് ഇതുവരെ നാലുപേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. മറ്റു ചിലര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com