'ആ മുറിയില്‍ കയറരുത്'; കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നെന്ന് അര്‍പ്പിത, പണം പാര്‍ഥയുടേതു തന്നെ 

അര്‍പ്പിത മുഖര്‍ജിയുടെ രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍നിന്നായി 49.8 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്
റെയ്ഡില്‍ കണ്ടെടുത്ത പണം, അര്‍പിത മുഖര്‍ജി
റെയ്ഡില്‍ കണ്ടെടുത്ത പണം, അര്‍പിത മുഖര്‍ജി

കൊല്‍ക്കത്ത: തന്റെ അപ്പാര്‍ട്ടുമെന്റുകളില്‍നിന്നു പിടിച്ചെടുത്ത പണം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജിയുടെ ആളുകള്‍ കൊണ്ടുവച്ചതാണെന്ന് നടി അര്‍പ്പിത മുഖര്‍ജി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പണം ഇരിക്കുന്ന മുറികളില്‍ കയറരുതെന്ന് തനിക്കു നിര്‍ദേശം ഉണ്ടായിരുന്നെന്നും അര്‍പ്പിത ഇഡിയോടു പറഞ്ഞു.

അര്‍പ്പിത മുഖര്‍ജിയുടെ രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍നിന്നായി 49.8 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്. ഇതിനു പുറമേ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സിയും അപ്പാര്‍ട്ട്‌മെന്റില്‍നിന്നു കണ്ടെടുത്തു. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ നിയമന അഴിമതിയിലൂടെ നേടിയ പണമാണ് ഇതെന്നാണ് സൂചനകള്‍.

ചാറ്റര്‍ജിയുടെ ആളുകള്‍ ഇടയ്ക്കിടെ അപ്പാര്‍ട്ട്‌മെന്റില്‍ വരുമായിരുന്നു. പണവുമായാണ് അവര്‍ വരിക. ഈ മുറിയില്‍ കയരുതെന്ന് അവരുടെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു- അര്‍പ്പിത  പറഞ്ഞതായി ഇഡി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

അര്‍പ്പിതയെയും പാര്‍ഥ ചാറ്റര്‍ജിയെയും ഒരുമിച്ചിരുത്തി ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടില്ല. ഇതിനുള്ള ഒരുക്കത്തിലാണ് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിനിടെ പാര്‍ഥ ചാറ്റര്‍ജിയെ ഇന്നലെ മന്ത്രിസഭയില്‍നിന്ന് നീക്കം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു തന്നെ മുറവിളി ശക്തമായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com