കുരച്ച് പാഞ്ഞടുത്ത് വളര്‍ത്തു നായ; 13കാരന്റെ ചെവി പിറ്റ്ബുള്‍ കടിച്ചെടുത്തു

അച്ഛനൊപ്പം ഇരു ചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചണ്ഡീഗഢ്: വളര്‍ത്തു നായയുടെ ആക്രമണത്തില്‍ 13കാരന് പരിക്ക്. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ കുട്ടിയുടെ ചെവി കടിച്ചുപറിച്ചെടുത്തു. പഞ്ചാബിലെ ഗുരുദാസ്പുര്‍ ജില്ലയിലെ കൊട്‌ലി ഭാന്‍ സിങ് ജില്ലയിലാണ് സംഭവം. 

അച്ഛനൊപ്പം ഇരു ചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. ഉടമയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്ന നായ കുട്ടിയെ കണ്ടതോടെ കുരയ്ക്കാന്‍ തുടങ്ങി. അതിനിടെ ഉടമയുടെ കൈയില്‍ നിന്ന് നായയുടെ പിടി അബദ്ധത്തില്‍ വിട്ടു പോകുകയും ചെയ്തു. പിന്നാലെ കുട്ടിയ്ക്ക് സമീപത്തേക്ക് കുതിച്ചെത്തി നായ ആക്രമിക്കുകയായിരുന്നു. 

കുട്ടിയുടെ അച്ഛന്‍ ഏറെ ശ്രമപ്പെട്ട് നായയുടെ ആക്രമണത്തില്‍ നിന്ന് കുട്ടിയെ രക്ഷിച്ചതോടെയാണ് കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ആക്രമണത്തില്‍ 13കാരന്റെ ഒരു ചെവി നായ കടിച്ചുപറിച്ചെടുത്തിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 

നായയെ അതിന്റെ ഉടമ ശാന്തനാക്കി അവിടെ നിന്ന് മാറ്റി. നിലവില്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

uddhav thackeray. eknath shinde
Chatisgarh car burnt
From painting to electricity bills; Reasons owners give for not returning money; If you don't do these things, you may lose your deposit
Record achievement in defense exports; India becomes the leading technology exporter to the world
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com