ഒരു കിലോമീറ്റർ ബഫർ സോൺ; വന്യജീവി സങ്കേതങ്ങളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്ന് ഖനനവും ഫാക്ടറികളും വേണ്ട: സുപ്രീം കോടതി 

ഖനനം ഒരു തരത്തിലും ഈ പരിസരങ്ങളിൽ അനുവദിക്കില്ലെന്ന് കോടതി 
വയനാട്: ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
വയനാട്: ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വന്യജീവി സങ്കേതങ്ങളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുള്ള ഒരു കിലോമീറ്റർ ബഫർ സോണിൽ ഖനനമോ ഫാക്ടറികളോ പാടില്ലെന്ന് സുപ്രീം കോടതി. ഈ മേഖലകളിൽ നിർമ്മാണപ്രവർത്തനങ്ങൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ (വന്യജീവി വിഭാഗം) അനുമതിയോടെ മാത്രമേ നടക്കൂ. ഖനനം ഒരു തരത്തിലും ഈ പരിസരങ്ങളിൽ അനുവദിക്കില്ലെന്ന് എന്നും കോടതി ഉത്തരവിൽ പറഞ്ഞു.

ESZ സോണുകളിൽ (ഇക്കോ സെൻസിറ്റീവ് സോൺ) വരുന്ന നിലവിലുള്ള കെട്ടിടങ്ങളുടെ ഒരു ലിസ്റ്റ് ഓരോ സംസ്ഥാനത്തിന്റെയും വന്യജീവി വിഭാഗം തയ്യാറാക്കി സമർപ്പിക്കണം. മൂന്ന് മാസത്തിനുള്ളിൽ ലിസ്റ്റ് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com