'വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം ആര്യസമാജത്തിനില്ല'; സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 08:41 AM  |  

Last Updated: 04th June 2022 08:41 AM  |   A+A-   |  

Arya Samaj  Marriage Certificate

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി; വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം ആര്യസമാജത്തിനില്ലെന്ന് സുപ്രീംകോടതി. സർക്കാർ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവാഹസർട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂവെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നിരീക്ഷണം. 

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കു​റ്റ​ത്തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​കയായിരുന്നു കോടതി. പെ​ൺ​കു​ട്ടി മൈ​ന​റ​ല്ല, മേ​ജ​റാ​ണെ​ന്നും പ്ര​തി​യു​മാ​യി വി​വാ​ഹം ന​ട​ന്നു​വെ​ന്നും വി​ശ​ദീ​ക​രി​ച്ച് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ആ​ര്യ​സ​മാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് സമർപ്പിച്ചു. എന്നാൽ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് ആ​ര്യ​സ​മാ​ജ​ത്തി​ന്റെ പ​ണി​യ​ല്ലെന്നും. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ജോ​ലി​യാ​ണെന്നുമാണ് കോടതി പറഞ്ഞത്. യ​ഥാ​ർ​ഥ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തെന്നും  വ്യക്തമാക്കി. 

ആര്യസമാജത്തിന്റെ ഭാഗമായ മധ്യഭാരത ആര്യപ്രതിനിധിസഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാൻ അധികാരമുണ്ടെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീലുള്ള കാര്യവും ബെഞ്ച് പരാമർശിച്ചു. ഹൈക്കോടതിവിധി സ്റ്റേചെയ്ത് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈയിടെ ഉത്തർപ്രദേശിൽ ആര്യസമാജ് ക്ഷേത്രത്തിൽ മുഖ്യൻ വിവാഹസർട്ടിഫിക്കറ്റ് നൽകിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിർദേശം നൽകിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

16 കാരിയുടെ അണ്ഡം വിറ്റു, അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; നാലു വർഷത്തിനിടെ വിറ്റത് 8 തവണ

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ