വിവാഹം വ്യത്യസ്തവും ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവവുമാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്നവരാണ് ഇപ്പോഴത്തെ തലമുറയിലുള്ളവര്‍. കല്യാണം ഗംഭീരമാക്കാന്‍ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും വൈറല്‍ വീഡിയോയായി മാറാറുണ്ട്. ഇപ്പോള്‍ പെരുമ്പാമ്പുകളെ വരണമാല്യമാക്കി പരസ്പരം കഴുത്തിലിടുന്ന വധുവരന്മാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ് ഈ വൃത്യസ്ത വീഡിയോ. 2017ലെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. അന്ന് 25 വയസ് പ്രായം ഉണ്ടായിരുന്ന സിദ്ധാര്‍ഥ് സോനാവനേ, ശ്രുതി ഔസര്‍മലിനെ വിവാഹം കഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
വെളുത്ത വസ്ത്രം ധരിച്ച വധുവരന്മാര്‍, വരണമാല്യത്തിന് പകരം പെരുമ്പാമ്പുകളെ പരസ്പരം കഴുത്തിലിടുന്നതാണ് ദൃശ്യത്തിലുള്ളത്. പെരുമ്പാമ്പുകളെ കഴുത്തിലിടുന്ന സമയത്തും ഇരുവരുടെയും മുഖത്ത് ഭയത്തിന്റേതായ യാതൊരു വിധ ഭാവവ്യത്യാസവുമില്ലാത്തതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates