പരമ്പരാഗത ആചാരങ്ങള്‍; പറഞ്ഞതിലും നേരത്തെ ചടങ്ങുകള്‍; സ്വയം വിവാഹം കഴിച്ച് ക്ഷമ; രാജ്യത്താദ്യം

ബിജെപി നേതാവ് വിവാഹത്തിനെതിരെ രംഗത്തുവരികയും ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ അനുവദിക്കുകയും ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ ചടങ്ങ് നേരത്തെയാക്കിയതെന്ന് ക്ഷമ
ക്ഷമ ബിന്ദു
ക്ഷമ ബിന്ദു

വഡോദര: 'മെഹന്ദി', 'ഹാല്‍ദി' തുടങ്ങിയ എല്ലാ വിവാഹചടങ്ങുകളോടെ, രാജ്യത്ത് ആദ്യമായി സ്വയം വിവാഹം കഴിച്ച് യുവതി. ഗുജറാത്തിലെ വഡോദര സ്വദേശിയായ 24കാരിയായ ക്ഷമ ബിന്ദുവാണ് മറ്റൈാരാളെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് സ്വയം വിവാഹം കഴിച്ചത്. നേരത്തെ തീരുമാനിച്ചതിലും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവഹം നടന്നത്. ഒരു ബിജെപി നേതാവ് വിവാഹത്തിനെതിരെ രംഗത്തുവരികയും ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ അനുവദിക്കുകയും ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ ചടങ്ങ് നേരത്തെയാക്കിയതെന്ന് ക്ഷമ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 

എനിക്കൊപ്പം നിന്നവര്‍ക്കും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി, താന്‍ വിശ്വസിച്ചതിന് വേണ്ടി പോരാടാന്‍ എനിക്ക് ശക്തി നല്‍കിയ എല്ലാവരോടും നന്ദി പറയുന്നതായും ക്ഷമ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. 

അവനവനെ കല്യാണം കഴിക്കുന്ന സമ്പ്രദായത്തിനെതിരെ രാഷ്ട്രീയക്കാര്‍ രംഗത്തെത്തിയതോടെയാണ് ക്ഷമയുടെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇത്തരത്തിലുള്ള സമ്പ്രദായം ഹിന്ദുമതത്തിന് എതിരാണെന്നും ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ ക്ഷമയെ അനുവദിക്കില്ലെന്നും ഒരു ബിജെപി നേതാവ് പറഞ്ഞു. വിവാഹത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റുപലകോണുകളില്‍ നിന്നും ക്ഷമയ്ക്ക് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി.

നേരത്തെ ജൂണ്‍ പതിനൊന്നിനായിരുന്നു വിവാഹം തീരുമാനിച്ചത്.് എല്ലാ പരമ്പരാഗത ആചാരങ്ങളോടും അനുഷ്ഠാനങ്ങളുടെ കൂടിയാകും വിവാഹമെന്നും വധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങുമെന്നും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമെന്നും ക്ഷമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരിക്കലും വിവാഹിതയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല, എന്നാല്‍ വധുവാകാന്‍ ഏറെ ആഗ്രഹിച്ചിരുന്നുതാനും. നമ്മുടെ രാജ്യത്ത് ആദ്യമായി ആത്മസ്‌നേഹത്തിന്റെ ഇത്തരമൊരു മാതൃക കാണിക്കുന്ന ആള്‍ താന്‍ ആണെന്ന് വിചാരിക്കുന്നത്. മറ്റുള്ളവര്‍ അവര്‍ ഇഷ്ടപ്പെടുന്നവരെ വിവാഹം ചെയ്യുന്നു, താന്‍ എന്നെ തന്നെ ഏറെ ഇഷ്ടപ്പെടുകയും ആത്മാര്‍ഥമായി സ്‌നേഹിക്കുകയും ചെയ്യുന്നു ക്ഷമ പറഞ്ഞു.

വിവാഹത്തിനു ശേഷം ഗോവയില്‍ രണ്ടാഴ്ചത്തെ ഹണിമൂണ്‍ നടത്താനും ക്ഷമയ്ക്ക് പദ്ധതിയുണ്ട്. തന്റെ മാതാപിതാക്കളുടെ അനുമതിയോടെയാണ് സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ക്ഷമ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com