വോട്ട് ബിജെപിക്ക്; എംഎൽഎയെ പുറത്താക്കി കോൺ​​ഗ്രസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 09:09 PM  |  

Last Updated: 11th June 2022 09:09 PM  |   A+A-   |  

Kuldeep_Bishnoi

ചിത്രം: ഫേയ്സ്ബുക്ക്

 

ന്യൂഡല്‍ഹി: എംഎല്‍എ കുല്‍ദീപ് ബിഷ്ണോയിയെ പുറത്താക്കി കോണ്‍ഗ്രസ്. ഹരിയാനയിലെ രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കൃഷന്‍ പന്‍വാറും ബിജെപി - ജെജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി കാര്‍ത്തികേയ ശര്‍മയും വിജയിച്ചതിന് പിന്നാലെയാണ് നടപടി. കുല്‍ദീപ് ബിഷ്ണോയിയും മറ്റൊരു എംഎല്‍എയും കാലുവാരിയതോടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ശര്‍മയോട് പരാജയപ്പെട്ടത്. കുല്‍ദീപ് ബിഷ്ണോയിയെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം ഉള്‍പ്പെടെ എല്ലാ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

അദംപുരിലെ കോണ്‍ഗ്രസ് എംഎല്‍എ ആണ് കുല്‍ദീപ് ബിഷ്ണോയി. കുല്‍ദീപ് ബിജെപിക്ക് വോട്ട് ചെയ്തെന്ന് ഹരിയാണ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടിരുന്നു. ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു കുല്‍ദീപ് ബിഷ്ണോയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം സ്ത്രീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ