മന്ത്രിയുടെ മകനെതിരെ ലൈംഗിക പീഡന പരാതി; അമ്മയുടെ മുന്നില്‍ വച്ച് 23കാരിക്ക് നേരെ മഷിയാക്രമണം
By സമകാലിക മലയാളം ഡെസ്ക് | Published: 12th June 2022 12:15 PM |
Last Updated: 12th June 2022 12:15 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ 23കാരിക്ക് നേരെ മഷിയാക്രമണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയില്‍ ശനിയാഴ്ച റോഡില്‍ വച്ചായിരുന്നു ആക്രമണം. അമ്മയ്‌ക്കൊപ്പം യുവതി റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. രണ്ടുപേര്‍ ചേര്‍ന്ന് തന്റെ നേര്‍ക്ക് മഷി ഒഴിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനയ്ക്ക് വിധേയയാക്കി.
രാജസ്ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെയാണ് യുവതി പീഡന പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ പലതവണ പീഡിപ്പിച്ചു എന്നതാണ് പരാതി. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഡല്‍ഹി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം. ഇന്നലെ മന്ത്രിയുടെ മകന്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി പൊലീസ് മുന്‍പാകെ ഹാജരായി. ഡല്‍ഹി കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രോഹിത് ജോഷി പൊലീസ് സംഘത്തിന് മുന്‍പാകെ ഹാജരായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
70കാരിയെ ചവിട്ടിക്കൊന്നു, സംസ്കാരത്തിനിടെ മൃതദേഹം ചിതയില്‍ നിന്ന് പുറത്തെടുത്തു; 'കലിപ്പ്' തീരാതെ കാട്ടാന
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ