പവാറുമായി മമതയുടെ ചര്‍ച്ച; പ്രതിപക്ഷ യോഗത്തിന് മുന്നേ അണിറയില്‍ നീക്കങ്ങള്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചതിന് പിന്നാലെ എന്‍സിപി മേധാവി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചതിന് പിന്നാലെ എന്‍സിപി മേധാവി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഡല്‍ഹിയിലെത്തിയാണ് മമത പവാറിനെ കണ്ടത്. നാളെയാണ് മമത വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. 

മമതയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ശരദ് പവാര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ശരദ് പവാറിനെ സമവായ സ്ഥാനാര്‍ത്ഥിയാക്കാനാണ് മമത ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചന. എന്നാല്‍ പവാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 

സീതാറാം യെച്ചൂരി, ഡി രാജ, എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, പി സി ചാക്കോ എന്നിവര്‍ പവാറിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ പവാര്‍, സ്ഥാനാര്‍ത്ഥിയായി ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. മത്സരത്തിനില്ലെന്ന് ശരദ് പവാര്‍ അറിയിച്ചെന്നും, സ്ഥാനാര്‍ത്ഥിയായി മറ്റു പേരുകള്‍ ആലോചിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സീതാറാം യെച്ചൂരി പറഞ്ഞു.

മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയ്‌റാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെയാണ് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ നിയോഗിച്ചിട്ടുള്ളത്.  എളമരം കരീം എംപിയാകും സിപിഎമ്മിനെ പ്രതിനിധീകരിച്ച് മമതയുടെ യോഗത്തില്‍ പങ്കെടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com