അഗ്നിവീരര്‍ക്ക് കേന്ദ്ര പൊലീസ് നിയമനത്തില്‍ മുന്‍ഗണന; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയം

കേന്ദ്ര സായുധ സേനകളിലേക്കും അസം റൈഫിള്‍സിലേക്കുമുള്ള നിയമനത്തില്‍ ഇവര്‍ക്കു മുന്‍ഗണന ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം നാലു വര്‍ഷ കാലയളവിലേക്കു സൈന്യത്തില്‍ ചേരുന്നവര്‍ക്ക് കേന്ദ്ര പൊലീസ് സേനകളിലെ നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സായുധ സേനകളിലേക്കും അസം റൈഫിള്‍സിലേക്കുമുള്ള നിയമനത്തില്‍ ഇവര്‍ക്കു മുന്‍ഗണന ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന അഗ്നിവീരര്‍ക്കാണ് പൊലീസ് നിയമനത്തില്‍ മുന്‍ഗണന ലഭിക്കുക. ഇന്നലെയാണ് സൈന്യത്തിനലേക്കുള്ള നിയമനത്തിനായി സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഇതു പ്രകാരം 46,000 നിയമനങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

അഗ്നിപഥ് പദ്ധതി പ്രകാരം പതിനേഴര വയസ്സിനും 21 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് സൈന്യത്തില്‍ നിയമനം നല്‍കുക. നാലു വര്‍ഷ കാലയളവിലേക്കായിരിക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ഇവര്‍ക്കു പെന്‍ഷനോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കില്ല. മികച്ച പ്രകടനം നടത്തുന്നവരെ നാലു വര്‍ഷത്തിനു ശേഷവും തുടരാന്‍ അനുവദിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com