നൂറാം ജന്മദിനസമ്മാനം; ഗാന്ധിനഗറിലെ റോഡിന് നരേന്ദ്രമോദിയുടെ അമ്മയുടെ പേര്

അവരുടെ സേവന പാഠങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന് വേണ്ടിയാണ് റൈസന്‍ ഏരിയയിലെ 80 മീറ്റര്‍ റോഡിന് അമ്മയുടെ പേര് നല്‍കാന്‍ തീരുമാനിച്ചതെന്ന് മേയര്‍
അമ്മയ്‌ക്കൊപ്പം നരേന്ദ്രമോദി
അമ്മയ്‌ക്കൊപ്പം നരേന്ദ്രമോദി

അഹമ്മദാബാദ്: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിടും. ഹീരാബെന്നിന്റെ നൂറാം ജന്മദിനം ഈ മാസം പതിനെട്ടിന് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധിനഗര്‍ കോര്‍പ്പറേഷന്റെ തീരുമാനം.  'പൂജ്യ ഹീരാബാ മാര്‍ഗ്' എന്നാണ് റോഡിന് പേര് നല്‍കുന്നതെന്നും  ഗാന്ധിനഗര്‍ മേയര്‍ അറിയിച്ചു. 

അവരുടെ സേവന പാഠങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന് വേണ്ടിയാണ് റൈസന്‍ ഏരിയയിലെ 80 മീറ്റര്‍ റോഡിന് അമ്മയുടെ പേര് നല്‍കാന്‍ തീരുമാനിച്ചതെന്ന് മേയര്‍ ഹിതേഷ് മക്വാന പറഞ്ഞു.

ഗാന്ധിനഗറിലെ റെയ്സന്‍ ഗ്രാമത്തില്‍ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്ക്കൊപ്പമാണ് ഹീരാബെന്‍ താമസിക്കുന്നത്. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ ജനിച്ചത്. 2022 ജൂണ്‍ 18മേ അവര്‍ തന്റെ ജീവിതത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് കടക്കുമെന്ന് പങ്കജ് മോദി പറഞ്ഞു.

ജൂണ്‍ 18നാണ് ഹീരാബെന്‍ മോദിയുടെ നൂറാം പിറന്നാള്‍. അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ എത്തും. മാര്‍ച്ച് 11 ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി അഹമ്മദാബാദില്‍ ചെന്ന് അമ്മയെ കണ്ടിരുന്നു. കൊറോണ മഹാമാരി കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്ന് അദ്ദേഹം അമ്മയെ കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com