അഗ്നിപഥ്: നാളെ ബിഹാറില്‍ ബന്ദ്

സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്ന അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തു
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം, പിടിഐ
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം, പിടിഐ

പട്‌ന: സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്ന അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിയാണ് ബന്ദ് പ്രഖ്യാപിച്ചത്. 

പ്രതിഷേധത്തിന്റെ മൂന്നാംദിവസമായ ഇന്ന് അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. ബിഹാറിലാണ് പ്രതിഷേധം തുടങ്ങിയത്. ദക്ഷിണേന്ത്യയിലും പശ്ചിമബംഗാളിലും കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായി.

തെലങ്കാനയില്‍ സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചു. ട്രെയിനിന് തീയിടുകയും ചെയ്തു. പ്രക്ഷോഭകര്‍ക്ക് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com