ബിജെപി വക്താക്കളുടെ പ്രവാചകവിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് അമേരിക്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 09:31 AM  |  

Last Updated: 17th June 2022 09:31 AM  |   A+A-   |  

29nupur-sharma

നുപുര്‍ ശര്‍മ/ ട്വിറ്റര്‍ 

 

ന്യൂഡല്‍ഹി: ബിജെപി വക്താക്കള്‍ നടത്തിയ പ്രവാചകവിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് അമേരിക്ക. പാര്‍ട്ടി നടപടി എടുത്തതില്‍ സന്തോഷം. മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞു.

തുല്യത, മതങ്ങള്‍ക്ക് ഉള്ള തുല്യാവകാശങ്ങള്‍ തുടങ്ങിയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ജനാധിപത്യരാജ്യങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നത് ഒട്ടും സ്വീകാര്യമല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വക്താവ് അഭിപ്രായപ്പെട്ടു. ബിജെപി വക്താക്കളുടെ പരാമര്‍ശത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. 

പ്രവാചകവിരുദ്ധ പരാമര്‍ശം കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയെ വലിയ തോതില്‍ മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. പാര്‍ട്ടി വക്താക്കളായ നൂപുര്‍ ശര്‍മയെയും നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു നൂപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

അഗ്നിപഥിലെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം; ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഇളവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ