പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് , ഫയല്‍ ചിത്രം
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് , ഫയല്‍ ചിത്രം

പ്രതിഷേധം തണുപ്പിക്കാന്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുമോ?; രാജ്‌നാഥ് സിങ് വീണ്ടും സേനാമേധാവിമാരുടെ യോഗം വിളിച്ചു

അഗ്നിപഥ് പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ 24 മണിക്കൂറിനിടെ വീണ്ടും സേനാമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
Published on

ന്യൂഡല്‍ഹി: അഗ്നിപഥ് പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ 24 മണിക്കൂറിനിടെ വീണ്ടും സേനാമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രക്ഷോഭം തണുപ്പിക്കുന്നതിന് ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കാനാണ് യോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച പ്രതിരോധ വകുപ്പിന്റെ കീഴില്‍ വരുന്ന വിവിധ സ്ഥാപനങ്ങളിലും അഗ്നിവീരന്മാര്‍ക്ക് സംവരണം നല്‍കുമെന്ന് രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു. സേനാമേധാവിമാരുടെ ഉന്നതലതല യോഗത്തിന് ശേഷം പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം. കഴിഞ്ഞദിവസം അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ അഗ്നിവീരന്മാര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സായുധ സേനകള്‍ക്ക് പുറമേ അസം റൈഫിള്‍സിലും പത്തുശതമാനം സംവരണം നല്‍കുമെന്നാണ് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. അതിനിടെ നിയമനത്തിനുള്ള മാര്‍ഗരേഖ വ്യോമസേന പുറത്തിറക്കി . പ്രവേശനത്തിന് റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും. പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധിയെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിപഥ് പദ്ധതിയുടെ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണം. നിയമിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നല്‍കണം. നാലുവര്‍ഷത്തേയ്ക്കാണ് നിയമനം. കാലാവധി കഴിഞ്ഞാല്‍ വ്യോമസേനയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കും. 25 ശതമാനം സീറ്റ് അഗ്നിവീരന്മാര്‍ക്ക് നീക്കിവെയ്ക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എയര്‍മാന്‍ തസ്തികയിലാണ് സ്ഥിരം നിയമനം നല്‍കുക. 

നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.  പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധി. മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ അഗ്നിവീരന്മാര്‍ തയ്യാറാവണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com