പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റില്‍ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു, കണ്ട് 'രസിച്ച്' ഡ്രൈവറുടെ ഭാര്യ; അത്ഭുത രക്ഷപ്പെടല്‍- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th June 2022 02:50 PM |
Last Updated: 20th June 2022 02:50 PM | A+A A- |

പൊലീസ് ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യം
ജയ്പൂര്‍: രാജസ്ഥാനില്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണ പൊലീസ് ഉദ്യോഗസ്ഥനെയും വഹിച്ച് കാര്‍ ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. വഴിമധ്യ ബൈക്ക് കുറുകെ വന്നതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തേണ്ടി വന്നതാണ് ട്രാഫിക് കോണ്‍സ്റ്റബിളിന് രക്ഷയായത്.
ജോധ്പൂരില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കോണ്‍സ്റ്റബിള്‍ ഗോപാല്‍ ബിഷ്‌ണോയിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാര്‍ ഡ്രൈവറായ ഗജേന്ദ്രയെയും കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ഭാര്യ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു.
ഡ്യൂട്ടിക്കിടെയാണ് സംഭവം നടന്നത്. ഗജേന്ദ്രയും ഭാര്യയും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഗോപാല്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കാറിന്റെ മുന്നിലേക്ക് കയറിനിന്നാണ് ഗോപാല്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. വാഹനം നിര്‍ത്തുന്നു എന്ന മട്ടില്‍ വേഗത കുറച്ച ശേഷം ഉടനടി വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
#WATCH | Rajasthan: A traffic constable on duty, dragged on a bonnet of a car for 500 meters in Jodhpur as he tried to stop the car's driver for not wearing a seat-belt pic.twitter.com/9L3UkFzZPE
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 19, 2022
കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ മുന്നില്‍ നിന്നിരുന്ന ഗോപാലിനെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗോപാല്‍ കാറിന്റെ ബോണറ്റിലേക്ക് വീണു. കോണ്‍സ്റ്റബിളിനെ വഹിച്ച് ഒരു കിലോമീറ്റര്‍ ദൂരമാണ് കാര്‍ സഞ്ചരിച്ചത്. വൈപ്പറില്‍ പിടിച്ച് കിടന്നത് കാരണമാണ് ഗോപാലിന് ജീവന്‍ തിരിച്ചുകിട്ടിയത്. അതിനിടെ വാഹനം നിര്‍ത്താന്‍ പറഞ്ഞ് കോണ്‍സ്റ്റബിള്‍ ഒച്ചവെച്ചിരുന്നു. എതിരെ ഒരു ബൈക്ക് വന്നതാണ് ഗോപാലിന് രക്ഷയായത്.
ബൈക്ക് എതിരെ വന്നതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ കാര്‍ നിര്‍ത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മറ്റു പൊലീസുകാര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കാം
അഗ്നിപഥ്: വിജ്ഞാപനം ഇറക്കി കരസേന, ജൂലൈയില്‍ രജിസ്‌ട്രേഷന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ