കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ സാധ്യത; അഗ്നിവീരന്മാരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി മഹീന്ദ്ര ഗ്രൂപ്പ്

പരിശീലനത്തിലൂടെ മികച്ച നേതൃപാടവും കായികക്ഷമതയും നേടുന്ന അഗ്നിവീരന്മാര്‍ക്ക് കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ സാധ്യതയുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു
ആനന്ദ് മഹീന്ദ്ര,  ഫയല്‍ ചിത്രം
ആനന്ദ് മഹീന്ദ്ര, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്ന അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ,  അഗ്നിവീരന്മാരെ കമ്പനിയില്‍ നിയമിക്കുമെന്ന പ്രഖ്യാപനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. പരിശീലനത്തിലൂടെ മികച്ച നേതൃപാടവും കായികക്ഷമതയും നേടുന്ന അഗ്നിവീരന്മാര്‍ക്ക് കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ സാധ്യതയുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ ഖേദം പ്രകടിപ്പിച്ച ആനന്ദ് മഹീന്ദ്ര, കഴിഞ്ഞ വര്‍ഷം പദ്ധതിയെ കുറിച്ച് ആലോചന നടന്ന ഘട്ടത്തില്‍ തന്നെ അഗ്നിവീരന്മാര്‍ തൊഴില്‍ രംഗത്ത് വലിയ സാധ്യതയായി മാറുമെന്ന് പറഞ്ഞിരുന്നു. മികച്ച പരിശീലനത്തിലൂടെ കഴിവ് നേടുന്ന അഗ്നിവീരന്മാരെ മഹീന്ദ്ര ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. കമ്പനിയില്‍ തൊഴില്‍ രംഗത്ത് അവര്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോര്‍പ്പറേറ്റ് സെക്ടറില്‍ അഗ്നിവീരന്മാര്‍ക്ക് വലിയ സാധ്യതയാണുള്ളത്. പരിശീലനത്തിലൂടെ നേതൃപാടവും കായികക്ഷമതയും നേടിയെടുക്കുന്ന അഗ്നിവീരന്മാര്‍ കോര്‍പ്പറേറ്റ് രംഗത്ത് മുതല്‍ക്കൂട്ടാകും. വ്യവസായത്തിന് ആവശ്യമായ വിപണി കേന്ദ്രീകൃതമായ പ്രൊഫഷണല്‍ സൊല്യൂഷന്‍സ് നല്‍കാന്‍ അവര്‍ക്ക് സാധിക്കും. ഭരണനിര്‍വഹണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com