ചോദ്യം ചെയ്യല്‍ അഞ്ചാം റൗണ്ടിലേക്ക്; രാഹുല്‍ ഇന്നും ഇഡിയ്ക്ക് മുന്നില്‍

നാല് ദിവസങ്ങളിലായി തുടരുന്ന ചോദ്യം ചെയ്യല്‍ ഇതുവരെ 43 മണിക്കൂര്‍ പിന്നിട്ടു.
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നും എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകണമെന്നാണ് ഇഡിയുടെ നിര്‍ദേശം. ഇന്നലെ 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. നാല് ദിവസങ്ങളിലായി തുടരുന്ന ചോദ്യം ചെയ്യല്‍ ഇതുവരെ 43 മണിക്കൂര്‍ പിന്നിട്ടു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് പ്രതിഷേധം ഇന്നും തുടരും. ജന്തര്‍ മന്തറില്‍ രാവിലെ പത്തരയ്ക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തും. 

പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പിസിസി പ്രസിഡന്റുമാര്‍, രാജസ്ഥാന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷനേതാക്കള്‍, എംപിമാര്‍, എന്നിവര്‍ പങ്കെടുക്കും. അതിനിടെ, സോണിയ ഗാന്ധിയെ എന്ന് ചോദ്യംചെയ്യണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയെങ്കിലും സോണിയയ്ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

അഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്; നിർണായക ചർച്ച
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com