ശരദ് പവാറിനെതിരായ പോസ്റ്റ്: നടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2022 05:22 PM  |  

Last Updated: 27th June 2022 05:22 PM  |   A+A-   |  

ketaki

കേതകി ചിറ്റാലെ/ എഎന്‍ഐ

 

മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടു എന്ന കേസില്‍ മറാത്തി നടി കേതകി ചിറ്റാലെക്ക് ആശ്വാസം. നടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 21 എഫ്‌ഐആറുകളില്‍ അറസ്റ്റ് പാടില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നടിക്കെതിരെ പ്രതികാര നടപടി പാടില്ലെന്നും മഹാരാഷ്ട്ര പൊലീസിന് കോടതി നിര്‍ദേശം നല്‍കി. 

ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടു എന്ന പരാതിയില്‍ നടി കേതകി ചിറ്റാലെക്കെതിരെ 22 എഫ്‌ഐആറുകളാണ് മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കല്‍വാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടിയെ മെയ് 14 ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കഴിഞ്ഞയാഴ്ച നടിക്ക് താനെ കോടതി ജാമ്യം അനുവദിച്ചു. ഇതേത്തുടര്‍ന്ന് നടി ജയില്‍ മോചിതയായിരുന്നു. 

അതിനിടെ തനിക്കെതിരെ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ നടി കേതകി ചിറ്റാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍, നടിയെ പൊലീസ് വേട്ടയാടുകയാണെന്ന് അഭിഭാഷകര്‍ അറിയിച്ചു. നിയമവിരുദ്ധമല്ലാത്ത അറസ്റ്റില്‍ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജി ജൂലൈ 12 ലേക്ക് മാറ്റി. അതുവരെ നടിയെ അറസ്റ്റ് ചെയ്യില്ലെന്ന് ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ജന്മദിനം ആഘോഷമാക്കാന്‍ 150 റൊട്ടിക്ക് ഓര്‍ഡര്‍ നല്‍കി, വീട്ടിലെത്തിയത് 40 എണ്ണം; ചോദ്യം ചെയ്ത 30 കാരനെ റെസ്‌റ്റോറന്റ് ഉടമ അടിച്ചുകൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ