ജമ്മുവില്‍ ഭീകരന്‍ അറസ്റ്റില്‍; ചൈനീസ് പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2022 10:38 AM  |  

Last Updated: 27th June 2022 10:38 AM  |   A+A-   |  

terrorist

ഫോട്ടോ: എഎൻഐ

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരു ഭീകരനെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ ദോഡയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. 

ഫരീദ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. കോടി ദോഡ സ്വദേശിയാണ്. അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ചെക്ക് പോയിന്റില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ആയുധവുമായി ഇയാളെ സുരക്ഷാ സേന പിടികൂടിയത്. 

ചൈനീസ് പിസ്റ്റളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. രണ്ട് മാഗസീനുകളും 14 വെടിയുണ്ടകളും ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തവയിലുണ്ട്. 

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ക്ക് വെടിയുണ്ടകള്‍ ലഭിച്ചതായും പൊലീസുകാരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഇയാളുടെ ഫോണിലേക്ക് നിരന്തരം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു താഴ്‌വരയില്‍ ഇയാളുടെ ഭീകര പ്രവര്‍ത്തനമെന്നും സുരക്ഷാ സേന വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

യുവതിയും ആറ് വയസുകാരി മകളും ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സം​ഗത്തിന് ഇരകളായി; അർധ രാത്രി വഴിയരികിൽ ഉപേക്ഷിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ