അഗ്നിപഥ് തരംഗമാകുന്നു; അപേക്ഷകരുടെ എണ്ണം 94,000 കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2022 08:55 PM  |  

Last Updated: 27th June 2022 08:55 PM  |   A+A-   |  

agnipath

പ്രതീകാത്മക ചിത്രം

 


ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം വന്ന് നാലു ദിവസം പിന്നിടുമ്പോള്‍, അപേക്ഷകരുടെ എണ്ണം 94000 കടന്നു. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. വ്യോമസേനയിലേക്ക് മാത്രമായി 56,960 അപേക്ഷകള്‍ എത്തിയിട്ടുണ്ടെന്ന് സേന വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിക്ക് എതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് സേനാ വിഭാഗങ്ങള്‍ കണക്കു പുറത്തുവിട്ടിരിക്കുന്നത്. പദ്ധതിക്ക് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് സേനകള്‍. 

പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവരെ നാല് വര്‍ഷ കരാറില്‍ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്‌നിപഥ് പദ്ധതി. അഗ്‌നിവീര്‍ എന്നറിയപ്പെടുന്ന ഈ സേനാംഗങ്ങള്‍ മറ്റു സൈനികരെ പോലെ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹരായിരിക്കില്ലെന്നും അറിയിച്ചിരുന്നു.

നാല് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുക്കപെടുന്ന 25 ശതമാനം പേരെ മാത്രം 15 വര്‍ഷത്തേക്ക് നിയമിക്കുകയും മറ്റുള്ളവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലുമായിരുന്നു പദ്ധതിയില്‍. പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം സംസ്ഥാനങ്ങളില്‍ ഉയര്‍ന്നപ്പോള്‍ അഗ്‌നിവീറുകള്‍ക്ക് നിയമന ആനുകൂല്യങ്ങളും മറ്റും പ്രഖ്യാപിച്ച് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. മുന്നോട്ട് പോവുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം ഷിന്‍ഡെ ക്യാമ്പിന് ആശ്വാസം; അയോഗ്യതാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി, മറുപടി നല്‍കാന്‍ ജൂലൈ 11വരെ സമയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ