ഉദയ്പുര്‍ കൊലപാതകം: പ്രതികളില്‍ ഒരാള്‍ക്ക് പാകിസ്ഥാന്‍ ബന്ധം, 2014ല്‍ കറാച്ചിയില്‍ പോയെന്ന് പൊലീസ്

ദാവത്-ഇ-ഇസ്ലാം എന്ന സംഘടനയുമായാണ് ഇയാള്‍ക്ക് ബന്ധമെന്നും 2014ല്‍ കറാച്ചി സന്ദര്‍ശിച്ചിരുന്നെന്നും രാജസ്ഥാന്‍ പൊലീസ് മേധാവി
കൊലയാളികളുടെ വീഡിയോയില്‍ നിന്ന്
കൊലയാളികളുടെ വീഡിയോയില്‍ നിന്ന്


ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് പാകിസ്ഥാനിലെ ഭീകര സംഘടനയുമായി ബന്ധമെന്ന് പൊലീസ്. ദാവത്-ഇ-ഇസ്ലാം എന്ന സംഘടനയുമായാണ് ഇയാള്‍ക്ക് ബന്ധമെന്നും 2014ല്‍ കറാച്ചി സന്ദര്‍ശിച്ചിരുന്നെന്നും രാജസ്ഥാന്‍ പൊലീസ് മേധാവി വ്യക്തമാക്കി. 

കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നിവരാണ് തയ്യല്‍ക്കടക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. ഇതില്‍ ഗൗസ് മുഹമ്മദിനാണ് പാകിസ്ഥാന്‍ സംഘടനയുമായി ബന്ധമുള്ളതെന്ന് പൊലീസ് മേധാവി വ്യക്തമാക്കി. 

അതേസമയം, കേസ് എന്‍ഐഎ ഏറ്റെടുത്തു. സംഭവത്തിന് ഏതെങ്കിലും സംഘടനകളുമായോ രാജ്യാന്തര തലത്തിലോ ബന്ധങ്ങള്‍ ഉണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കും.അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎയ്ക്കു നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

അതിനിടെ കൊലചെയ്യപ്പെട്ട കനയ്യലാല്‍ തനിക്കു നേരെ ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പരാതിയെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയവരെ വിളിച്ചു താക്കീതും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com