10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; 40  അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷപ്പെടുത്തി

40 അടി താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ കുഴല്‍ക്കിണറിന് സമാന്തരമായി 25 അടി താഴ്ചയില്‍ കുഴി കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം/ ട്വിറ്റര്‍
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം/ ട്വിറ്റര്‍

ഭോപ്പാല്‍:  പത്ത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്

കര്‍ഷകനായ അഖിലേഷ് യാദവിന്റെ മകന്‍ ദിപേന്ദ്ര യാദവാണ് കൃഷിയിടത്തിലെ കുഴല്‍ക്കിണറില്‍ വീണത്. 40 അടി താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ കുഴല്‍ക്കിണറിന് സമാന്തരമായി 25 അടി താഴ്ചയില്‍ കുഴി കുഴിച്ചാണ് രക്ഷിച്ചത്. ഇടയ്ക്ക് ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴ രക്ഷാപ്രവര്‍ത്തനത്തിനു തിരിച്ചടിയായെങ്കിലും മഴവെള്ളം കടക്കാത്ത രീതിയില്‍ കുഴല്‍ക്കിണര്‍ മൂടിയിട്ടു. 

കിണറ്റില്‍ ഓക്‌സിജന്‍ പൈപ്പും ഇറക്കിവച്ചിരുന്നു. കുട്ടിയെ നിരീക്ഷിക്കുന്നതിനായി ഒരു ക്യാമറയും സ്ഥാപിച്ചിരുന്നതായി ജില്ലാ കലക്ടര്‍ സന്ദീപ് ജെ ആര്‍ പറഞ്ഞു. 

കുടുംബത്തോടൊപ്പമായിരുന്നു കുട്ടി വയലില്‍ എത്തിയത്. കളിക്കുന്നതിനിടെ അഞ്ച് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com