'മോദി ജീ രക്ഷിക്കൂ, ഇല്ലെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെടും'- സഹായത്തിന് അപേക്ഷിച്ച് യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കീവ്: യുക്രൈനില്‍ റഷ്യ അധിനിവേശം തുടരുന്നതിനിടെ ഹൃദയഭേദകമായ വീഡിയോ സന്ദേശവുമായി ഒരുകൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. സുമിയില്‍ കുടുങ്ങിയിരിക്കുന്ന 100കണക്കിന് വിദ്യാര്‍ത്ഥികളാണ് തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 

യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് എത്താന്‍ സഹായിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ഒരു സഹായവും ഇതുവരെയായി ലഭിച്ചിട്ടില്ല. ചില വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്ന് സ്വന്തം നിലയ്ക്ക് പുറത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് വെടിയേറ്റതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

'ഞങ്ങള്‍ സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നു. ഇവിടെ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ ബസുകള്‍ കാത്തിരിക്കുന്നുണ്ടെന്ന് ചിലര്‍ പറയുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നാല് ഭാഗത്ത് നിന്നും വ്യോമാക്രമണ ഭീഷണിയുണ്ട്. ഓരോ 20 മിനിറ്റിലും ബോംബാക്രമണം നടക്കുന്നു'- വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

ദയവായി ഞങ്ങളെ ഇവിടെ നിന്ന് രക്ഷിക്കണമെന്ന് നരേന്ദ്ര മോദി ജിയോട് അഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെടും. ഞങ്ങള്‍ ഇവിടെ നിന്ന് ഒറ്റയ്ക്ക് നടന്നാല്‍ കൊല്ലപ്പെടും. ദയവായി ഞങ്ങളെ സഹായിക്കൂ'- വിദ്യാര്‍ത്ഥി പറഞ്ഞു. 

ഭക്ഷണമോ, വെള്ളമോ കിട്ടാനില്ല. പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഞങ്ങള്‍ ആകെ ഭയന്നിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com