യു പിയിൽ അവസാനഘട്ടം ഇന്ന് ; വോട്ടെടുപ്പ് തുടങ്ങി 

വാരാണസി ഉൾപ്പടെ 54 നിയമസഭ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ്, അസംഗഢിൽ നിന്നുള്ള ചിത്രം/എഎൻഐ
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ്, അസംഗഢിൽ നിന്നുള്ള ചിത്രം/എഎൻഐ

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി ഉൾപ്പടെ 54 നിയമസഭ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. 613 സ്ഥാനാർഥികളാണ് മത്സരരം​ഗത്തുള്ളത്. 2.06 കോടി വോട്ടർമാരാണുള്ളത്.

അഖിലേഷ് യാദവിന്റെ അസംഗഡും ഇന്ന് വിധിയെഴുതും. മന്ത്രിമാരായ നീലകണ്ഠ് തിവാരി, അനിൽ രാജ്ഭർ, രവീന്ദ്ര ജയ്സ്വാൾ, ​ഗിരീഷ് യാദവ്, രാമശങ്കർ സിങ് പട്ടേൽ എന്നിവരാണ് ഇന്ന് മത്സരിക്കുന്ന പ്രമുഖർ. ബിജെപിയും സമാജ്‌വാദി പാർട്ടിയും രൂപവത്കരിച്ച സഖ്യങ്ങളുടെ പരീക്ഷണം കൂടിയാണ് അവസാന വട്ട പോളിങ്. മാർച്ച് 10 വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com