'ഇനിയും ഇവിഎമ്മിനെ കുറ്റം പറഞ്ഞ് ഇരിക്കണ്ട'; തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി ഒവൈസി 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടിങ് മെഷീന് മേല്‍ പഴിചാരി പരാജയം മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി
അസദുദ്ദീന്‍ ഒവൈസി, എഎന്‍ഐ
അസദുദ്ദീന്‍ ഒവൈസി, എഎന്‍ഐ

ന്യൂഡല്‍ഹി: എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടിങ് മെഷീന് മേല്‍ പഴിചാരി പരാജയം മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. യഥാര്‍ഥത്തില്‍ വോട്ടിങ് മെഷീന്റെ പിഴവല്ല. ജനങ്ങളുടെ മനസിലെ ചിപ്പിന്റെ പ്രശ്‌നമാണെന്ന് ഒവൈസി പറഞ്ഞു.

ഒരുതരത്തില്‍ പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടായിട്ടുണ്ട്. അത് 80-20 ആണ് എന്ന് മാത്രം. നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങും. അടുത്തതവണ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഒവൈസി പറഞ്ഞു.

യുപിയിലെ ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി മാത്രമാണ് ഉപയോഗിക്കുന്നത്. ലഖിംപൂരിയിലും ബിജെപി വിജയിച്ചു. അതുകൊണ്ടാണ് 80-20 വിജയം എന്ന് താന്‍ പറയുന്നത്. 80-20 സാഹചര്യം വര്‍ഷങ്ങളോളം തുടരും. ജനങ്ങള്‍ ഇത് മനസിലാക്കാന്‍ ശ്രമിക്കണമെന്നും ഒവൈസി ഓര്‍മ്മിപ്പിച്ചു.

യുപിയിലെ ജനങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നു. ജനവിധി അംഗീകരിക്കുന്നു. പ്രതീക്ഷിച്ചപോലെ തങ്ങളുടെ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും ഒവൈസി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com