ദിസ്പൂര്‍: അസമില്‍ 18കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൃഷിയിടത്തിലാണ് കോളജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കച്ചാര്‍ ജില്ലയില്‍ ലഖിംപൂര്‍ സബ്ഡിവിഷനിലെ രൂപൈബലി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. മാധബ് ചന്ദ്രദാസ് കോളജ് വിദ്യാര്‍ഥിനിയായ ജാസ്മിന് ബീഗത്തെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് മുതല്‍ ജാസ്മിനെ കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന് ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടില്‍ എത്തിയപ്പോള്‍ മകളെ കണ്ടിരുന്നില്ല. തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ