ഡല്‍ഹിയിൽ വൻ തീപിടിത്തം; 30 കുടിലുകൾ കത്തി, ഏഴ് മരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 09:24 AM  |  

Last Updated: 12th March 2022 10:11 AM  |   A+A-   |  

fire_broke_out

ചിത്രം: എഎൻഐ


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടിത്തം. ഏഴ് പേര്‍ മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. 

അടുത്തടുത്തായി സ്ഥിതിചെയ്തിരുന്ന 30-ഓളം കുടിലുകളില്‍ തീപിടിത്തമുണ്ടായതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണല്‍ ഡിസിപി ദേവേഷ് കുമാര്‍ പറഞ്ഞു. ഉടന്‍തന്നെ അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 13 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്.