'ഇരന്നുവാങ്ങി', മുന്നില്‍ മൂന്ന് മൂര്‍ഖന്‍ പാമ്പുകള്‍, അതിസാഹസിക പ്രകടനത്തില്‍ യുവാവിന് സംഭവിച്ചത് - വീഡിയോ 

ഇപ്പോള്‍ മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ച് അതിസാഹസിക പ്രകടനം നടത്താന്‍ ശ്രമിച്ച യുവാവിന് സംഭവിച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
മൂര്‍ഖന്‍ പാമ്പുകളുടെ മുന്നില്‍ യുവാവിന്റെ അതിസാഹസിക പ്രകടനം
മൂര്‍ഖന്‍ പാമ്പുകളുടെ മുന്നില്‍ യുവാവിന്റെ അതിസാഹസിക പ്രകടനം

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ചിലര്‍ പാമ്പിനെ ഉപയോഗിച്ച് അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച് അപകടം ക്ഷണിച്ചുവരുത്തിയ നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ പാമ്പിനെ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന തരത്തില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദഗ്ധ്യം നേടിയവര്‍ മാത്രമേ പാമ്പിനെ പിടിക്കാന്‍ പാടുള്ളൂ എന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നത്.

ഇപ്പോള്‍ മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ച് അതിസാഹസിക പ്രകടനം നടത്താന്‍ ശ്രമിച്ച യുവാവിന് സംഭവിച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് പാമ്പിനെ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ ആപത്താണ് എന്ന മുന്നറിയിപ്പോടെ വീഡിയോ പങ്കുവെച്ചത്. 

കര്‍ണാടകയില്‍ നിന്നുള്ള പാമ്പ് പിടിത്തക്കാരനായ മാസ് സെയ്ദാണ് വീഡിയോയിലുള്ളത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകള്‍ക്ക് മുന്നില്‍ അതിസാഹസിക പ്രകടനം നടത്താന്‍ ശ്രമിക്കുകയാണ് മാസ് സെയ്ദ്. വാലില്‍ പിടിച്ചും മറ്റും അപകടകരമായ രീതിയിലാണ് പാമ്പുകളെ ഇയാള്‍ കൈകാര്യം ചെയ്യുന്നത്. ഭയപ്പെടുത്തുന്ന രീതിയിലാണ് മാസ് സെയ്ദിന്റെ പാമ്പുകളുമായുള്ള സാഹസിക പ്രകടനം.

കാല്‍മുട്ടില്‍ മൂര്‍ഖന്‍ പാമ്പുകളില്‍ ഒന്ന് കൊത്തുകയും കാലില്‍ കടിച്ചു കിടക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. കടിയേറ്റ മാസ് സെയ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പാമ്പുകളെ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് കൊണ്ടുള്ള ആമുഖത്തോടെയാണ് സുശാന്ത നന്ദ ഐഎഫ്എസ് വീഡിയോ പങ്കുവെച്ചത്. കൈയുടെ ചലനം ഭീഷണിയായാണ് പാമ്പ് കാണുക. അവസരം കിട്ടുമ്പോള്‍ അവ കൊത്താന്‍ ശ്രമിക്കും. ഇത് ആപത്ത് ക്ഷണിച്ചുവരുത്തുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com