'ഡ്രംസ് കൊട്ടി പ്രതിഷേധം'; ഇന്ധന വിലവര്‍ധനവ്: രാജ്യ വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് 

മാര്‍ച്ച് 31ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായാണ് പരിപാടി നടത്തുന്നത്. 

മാര്‍ച്ച് 31ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും. ബിജെപി സര്‍ക്കാരിന്റെ കാതു തുറപ്പിക്കാനായി ഡ്രംസും മറ്റും കൊട്ടി പ്രതിഷേധം നടത്തും.- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. വില ക്കയറ്റത്തില്‍ ഒരു മാറ്റവുമില്ലെന്നും തിയതി മാത്രമാണ് മാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'വോട്ട് ചെയ്ത ജനങ്ങളെ മോദി വഞ്ചിച്ചു. പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ രാജ്യം പിറകോട്ടാണ് പോകുന്നത്. പാചക വാതക സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിലെ സൗജന്യ എല്‍പിജി സിലിണ്ടര്‍ വിതരണവും നിര്‍ത്തിവെച്ചു.' രണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. രാജാവ് കൊട്ടാരത്തില്‍ തയ്യാറെടുക്കുകയാണെന്നും പ്രജകള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com