14കാരിയെ ബലാത്സംഗം ചെയ്തു, ബന്ധുവിനെ തലയറുത്ത് കൊന്ന് പിതാവ്; മൃതദേഹം കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 09:12 AM  |  

Last Updated: 29th March 2022 09:12 AM  |   A+A-   |  

crime

പ്രതീകാത്മക ചിത്രം


ഖാണ്ട്വ: പ്രായപൂർത്തിയാകാത്ത ‌തന്റെ മകളെ ബലാത്സംഗം ചെയ്തയാളെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കുകയും നദിയിൽ എറിയുകയും ചെയ്തു. മധ്യപ്രദേശിലെ ഖാണ്ട്‍വ ജില്ലയിലാണ് സംഭവം.

ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സക്താപൂർ ഗ്രാമത്തിലെ ത്രിലോക്ചന്ദ് എന്ന 55കാരൻറെ മൃതദേഹമാണ് നദിയിൽ പൊങ്ങിക്കിടക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻറെ കാരണവും കൊലയ്ക്ക് പിന്നിൽ ആരാണെന്നും വ്യക്തമായത്.

14 വയസ്സുള്ള പെൺകുട്ടിയോടാണ് കൊല്ലപ്പെട്ടയാൾ ലൈംഗികാതിക്രമം നടത്തിയത്.  പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ശനിയാഴ്ച ത്രിലോക്ചന്ദിനെ മോട്ടോർ സൈക്കിളിൽ അജ്നാൽ നദിയ്ക്ക് സമീപം കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തി. മൃതദേഹം മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടിമുറിച്ച് പുഴയിൽ തള്ളുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടയാളും കൊല നടത്തിയവരും ബന്ധുക്കളാണ്.