പ്രാര്‍ത്ഥന വീടുകളില്‍ മതി; ഈദ് ദിനത്തില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നിരോധനാജ്ഞ

രാമനവമി ഷോഘയാത്രക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈദ് ദിനത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്
രാമനവമി സംഘര്‍ഷം/ഫയല്‍
രാമനവമി സംഘര്‍ഷം/ഫയല്‍

ഭോപ്പാല്‍: ഈദ് ദിനത്തില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ നിരോധനാജ്ഞ. രാമനവമി ഷോഘയാത്രക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈദ് ദിനത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈദ് പ്രാര്‍ത്ഥനകള്‍ വീടുകളില്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ നിരോധനാജ്ഞ ഉത്തരവില്‍ പറയുന്നു. കടകള്‍ തുറക്കാമൈന്നും പരീക്ഷകള്‍ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാസ്സ് നല്‍കുമെന്നും കലക്ടര്‍ വ്യക്തമാക്കി. അക്ഷയ ത്രിതീയ, പരശുരാമ ജയന്തി ആഘോവും ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്. 

ഏപ്രില്‍ പത്തിന് നടന്ന അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പൊലീസ് എസ്പി സിദ്ധാര്‍ത്ഥ് ചൗധരിക്ക് വെടിയേറ്റിരുന്നു. 

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 64 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 150പേരെ അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com