യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും; നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തും 

യുക്രെയ്ന്‍ വിഷയവും ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും
ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും പങ്കെടുക്കുന്നു/ചിത്രം: എഎൻഐ
ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും പങ്കെടുക്കുന്നു/ചിത്രം: എഎൻഐ

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്ന് അവസാനിക്കും. ഫ്രാന്‍സിലെത്തി പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ഇന്ന് ചർച്ച നടത്തും. കൂടുതല്‍ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ഉറപ്പിക്കാനാകും ചര്‍ച്ച. 

അതേസമയം ഇന്ത്യക്കായി പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്ന് ഫ്രാൻസ് പിന്മാറി. ഉഭയകക്ഷി സഹകരണത്തില്‍ നിര്‍ണ്ണായകമാകുമായിരുന്ന പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ഫ്രാന്‍സിന്‍റെ വിശദീകരണം. 

യുക്രെയ്ന്‍ വിഷയവും ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക് സണുമായി നടത്തിയ കൂടിക്കാഴ്ചയിലും യുക്രെയ്ന്‍ വിഷയം ചര്‍ച്ചയായിരുന്നു. പ്രശ്നം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മെറ്റി ഫ്രെഡറിക് അഭ്യര്‍ത്ഥിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com