രാജ്യദ്രോഹ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളണം; പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം 

സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡൽഹി: രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളാൻ സുപ്രീം കോടതിയോട് കേന്ദ്രം. കൊളോണിയൽ കാലത്തെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിക്കുന്നത്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തുല്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെ പശ്ചാത്തലത്തിൽ സെക്ഷൻ 124 എ (രാജ്യദ്രോഹ നിയമം) യുടെ എല്ലാ വശങ്ങളും ഒരു ഭരണഘടനാ ബെഞ്ച് ഇതിനകം പരിശോധിച്ചിട്ടുണ്ട്, സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു. 

ഒറ്റപ്പെട്ട അവസരങ്ങളിൽ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനുള്ള നിയമം പുനഃപരിശോധിക്കേണ്ടതില്ലെന്നും ദുരുപയോഗം തടയുന്നതിനുള്ള പരിഹാര മാർഗ്ഗം കണ്ടെത്തുകയാണ് ആവശ്യമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. റിട്ട. മേജർ ജനറൽ എസ് ജി വോംബത്കെരെ, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, മഹുവ മൊയ്‌ത്ര എം പി, മാദ്ധ്യമപ്രവർത്തകരായ അനിൽ ചമാദിയ, പട്രീഷ്യ മുഖിം, അനുരാധ, പി യു സി എൽ, എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ എന്നിവരാണ് ഹർജിക്കാർ. കേന്ദ്രത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com