വരൻ മുണ്ടുടുത്തില്ല, പകരം ഷെർവാണി; കല്ല് പെറുക്കി എറിഞ്ഞ് വധുവിന്റെ ബന്ധുക്കൾ, കൂട്ടത്തല്ല്‌

വിവാഹ ചടങ്ങുകളിൽ വരൻ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാർ നിർബന്ധം പിടിച്ചതിനെത്തുടർന്നാണ് പ്രശ്നം തുടങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാൽ: വിവാഹത്തിന് വരൻ ഷെർവാണി ധരിച്ചതിനെത്തുടർന്ന് വരന്റെയും വധുവിന്റെയും വീട്ടുകാർക്കിടയിൽ ഏറ്റുമുട്ടൽ. മധ്യപ്രദേശിലെ ​ഗോത്രസമുദായത്തിനിടയിൽ നടന്ന വിവാഹത്തിലാണ് ഇരുകൂട്ടർക്കുമിടയിൽ സംഘർഷമുണ്ടായത്. വിവാഹ ചടങ്ങുകളിൽ വരൻ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാർ നിർബന്ധം പിടിച്ചതിനെത്തുടർന്നാണ് പ്രശ്നം തുടങ്ങിയത്. 

മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള മംഗ്‌ബെദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ​ഗോത്രത്തിന്റെ പാരമ്പര്യമനുസരിച്ച് വരൻ ധോത്തിയാണ് ധരിക്കേണ്ടത്. ഇത് പറഞ്ഞാണ് വധുവിന്റെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ ഇത് പിന്നീട് ഇരുകൂട്ടർക്കുമിടയിൽ രൂക്ഷമായ വാക്കുതർക്കത്തിനും ഏറ്റുമുട്ടലിനും കാരണമായി. തർക്കത്തിനിടയിൽ പരസ്പരം കല്ലുകൾ വലിച്ചെറിഞ്ഞു. ഇരുകൂട്ടരും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

അതേസമയം വധുവിന്റെ വീട്ടുകാരുമായി പ്രശ്നമൊന്നും ഇല്ലെന്നും ചില ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയതെന്നും വരൻ സുന്ദർലാൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com