വിവാഹ ഘോഷയാത്രക്കിടെ വാക്കു തര്‍ക്കം; ഗുജറാത്തില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷം, ഏഴുപേര്‍ അറസ്റ്റില്‍

തിങ്കളാഴ്ച രാത്രിയോടെയാണ് ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


പാഞ്ച്മഹല്‍: ഗുജറാത്തില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷം. പാഞ്ച്മഹലില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേരത്തെ, രാമ നവമി ആഘോഷങ്ങള്‍ക്കിടെ ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. 

വിവാഹ ഘോഷയാത്രക്കിടെ രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരു സംഘങ്ങളും പരസ്പരം കല്ലെറിഞ്ഞു. 

എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, അക്രമ സംഭവങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ രണ്ടുവിഭാഗങ്ങളും പരാതി നല്‍കിയിട്ടുണ്ട്. 

രാമനവമി ഘോഷയാത്രക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ആനന്ദ് ജില്ലയിലെ ഖംഭത്തിലും സബര്‍കാന്ത ജില്ലയിലെ ഹിമന്ത്‌നഗറിലുമാണ് സംഘര്‍ഷം നടന്നത്. ഖംഭത്തില്‍ നടന്ന സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com