ഹണിട്രാപ്പില്‍ കുടുങ്ങി, പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് സംശയം; ചാരവൃത്തി കേസില്‍ സൈനികന്‍ അറസ്റ്റില്‍ 

ചാരവൃത്തി കേസില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ചാരവൃത്തി കേസില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് കാന്‍പൂര്‍ സ്വദേശിയായ ദേവേന്ദ്ര ശര്‍മയെയാണ് പിടികൂടിയത്. വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നില്‍ പാകിസ്ഥാനിലെ ഐഎസ്‌ഐ ആണെന്നാണ് ഡല്‍ഹി പൊലീസിന്റെ സംശയം.

വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പില്‍ കുടുക്കി ഇയാളില്‍ നിന്ന് സേനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ നിലയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഫെയ്സ്ബുക്കിലൂടെയാണ് ദേവേന്ദ്ര ശര്‍മയെ ഹണി ട്രാപ്പില്‍ കുടുക്കിയത്. ചാറ്റിങ്ങിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്സ് റഡാറുകളുടെ സ്ഥാനങ്ങള്‍, സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് തുടങ്ങി തന്ത്രപ്രധാനമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടയാള്‍ ശര്‍മ്മയില്‍ നിന്ന് അന്വേഷിച്ചറിയാന്‍ ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സുപ്രധാന വിവരങ്ങള്‍ പലതും ശര്‍മ പങ്കുവെച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. എത്രത്തോളം വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്ന് ചോദ്യംചെയ്യലിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

ശര്‍മ്മയുമായി ചാറ്റിങ് നടത്താന്‍ ഇന്ത്യന്‍ സിമ്മാണ് അയാള്‍ ഉപയോഗിച്ചിരുന്നത്. ഇത് നിലവില്‍ പ്രവര്‍ത്തനരഹിതമാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com